മലപ്പുറം: നാടുകാണി ചുരത്തില്‍ ചരക്ക് ലോറിക്ക് തീപിടിച്ചു. തിങ്കളാഴ്‌ച രാവിലെ ആനമറി എക്സൈസ് ചെക്പോസ്റ്റിന് സമീപമാണ് സംഭവം. ആന്ധ്രയില്‍ നിന്നും സിമന്‍റ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. പന്ത്രണ്ട് ചക്രമുള്ള ലോറിയുടെ പിറകിലെ ചക്രത്തില്‍ നിന്നും പടര്‍ന്ന തീ ജീവനക്കാരുടെ അവസരോചിത ഇടപെടലിലൂടെ നിയന്ത്രണ വിധേയമാക്കി. ഡ്രൈവറും കുടുംബവും ലോറിയിലുണ്ടായിരുന്നു.
നാടുകാണി ചുരത്തില്‍ ചരക്ക് ലോറിക്ക് തീപിടിച്ചു - നാടുകാണി ചുരം
ജീവനക്കാരുടെ അവസരോചിത ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കി
നാടുകാണി
ഞായറാഴ്ച രാത്രി പഞ്ചസാര ലോഡുമായി വന്ന ലോറിക്കും തീപിടിച്ചിരുന്നു. അതേസമയം, വേനൽക്കാലത്ത് ചരക്ക് വാഹനങ്ങളില്‍ അഗ്നിശമന ഉപകരണം കരുതാന്‍ ശ്രദ്ധിക്കണമെന്ന് വഴിക്കടവ് പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ബി.എസ്. ബിനു ആവശ്യപ്പെട്ടു. കനത്ത വേനലിൽ റോഡിനും ചൂടുപിടിക്കുമ്പോൾ വാഹനങ്ങളുടെ ചക്രങ്ങളിലൂടെ തീ പിടിക്കാന്‍ സാധ്യതയേറെ ഉണ്ടെന്നാണ് വിലയിരുത്തൽ.