കേരളം

kerala

ETV Bharat / state

നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു - Accident in which another lorry collided with a parked lorry

ചുങ്കത്തറ കുറ്റി മുണ്ട സ്വദേശി ഫൈസൽ കടവത്ത് ആണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

ലോറി ഇടിച്ച് അപകടം  ടവണ്ണ സീതി ഹാജി പാലത്തിന് സമീപം  നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് അപകടം  ലോറി ഡ്രൈവർ മരിച്ചു  Accident in which another lorry collided with a parked lorry  lorry Accident malappuram
നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

By

Published : May 1, 2021, 7:54 PM IST

മലപ്പുറം: എടവണ്ണ സീതി ഹാജി പാലത്തിന് സമീപം നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ലോറി ഡ്രൈവർ മരിച്ചു. ചുങ്കത്തറ കുറ്റി മുണ്ട സ്വദേശി ഫൈസൽ കടവത്ത് ആണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

മഞ്ചേരിയിൽ നിന്നും പച്ചക്കറി കയറ്റി നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പാലത്തിനു സമീപം നിർത്തിയിട്ട ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. അപകടത്തിനു കാരണം ലോറി ഡ്രൈവർ ഉറങ്ങിയതാകാമെന്നാണ് പ്രഥമിക നിഗമനം. ലോറി ഡ്രൈവറേയും ക്ലീനറേയും ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡ്രൈവർ മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details