മലപ്പുറം: ജില്ലയിൽ മേലെ ചേളാരി അങ്ങാടിയിൽ സ്റ്റേഷനറി കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപുഴ റോഡിൽ പ്രവർത്തിക്കുന്ന മാസ് സ്റ്റേഷനറി കടയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് 15000 രൂപ വില വരുന്ന വസ്‌തുക്കളാണ് മോഷ്‌ടിച്ചത്. കടയിലുണ്ടായിരുന്ന സംഭാവന കുറ്റിയും അതിലുള്ള പൈസയും പിന്നീട് റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മലപ്പുറത്ത് കടയുടെ പൂട്ട് തകർത്ത് കവർച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു
രണ്ടു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നും ഒരാൾ മോഷണം നടത്തുകയും കൂട്ടാളി പുറത്ത് ആളുകൾ വരുന്നത് വീക്ഷിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ചേളാരിയിൽ കടയുടെ പൂട്ട് തകർത്ത് കവർച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു
രണ്ടു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നും ഒരാൾ മോഷണം നടത്തുകയും കൂട്ടാളി പുറത്ത് ആളുകൾ വരുന്നത് വീക്ഷിക്കുകയുമായിരുന്നു. എന്നാൽ ആളനക്കം അറിഞ്ഞ ഇരുവരും മാതാപുഴ റോഡിലൂടെ ആലുങ്ങൽ ഭാഗത്തേക്ക് ഓടി മറഞ്ഞു. ഇതേ കടയിൽ മുമ്പും മോഷണം നടന്നിരുന്നു. കടക്കാരന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് സ്ഥലത്തെത്തുകയും തെളിവെടുപ്പും നടത്തി. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.