മലപ്പുറം: നിയമസഭ എക്സിറ്റ് പോളുകള്‍ക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോക്‌സഭയുടെ അനുഭവമായിരിക്കും ഇത്തവണത്തെ എക്സിറ്റ് പോളുകള്‍ക്കെന്ന് മലപ്പുറത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സർവേകൾ നിരർഥകമാണ്. ഓരോ മാധ്യമങ്ങളും ഓരോ തരത്തിലാണ് പ്രവചിക്കുന്നത്. സർവേകളിലും എക്‌സിറ്റ്‌പോളുകളിലും പ്രവർത്തകർ വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലോക്സഭാ ഫലം ആവര്‍ത്തിക്കും: സർവേകൾ നിരർഥകം'; പികെ കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടി
തപാൽവോട്ടുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു
'ലോക്സഭാ ഫലം ആവര്‍ത്തിക്കും: സർവേകൾ നിരർഥകം'; പികെ കുഞ്ഞാലിക്കുട്ടി
Also Read:എക്സിറ്റ് പോളുകൾ ജനവികാരം പ്രതിഫലിപ്പിക്കുന്നതല്ല: രമേശ് ചെന്നിത്തല
അതേസമയം തപാൽവോട്ടുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന ആരോപണവും കുഞ്ഞാലിക്കുട്ടി ഉയർത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥന്മാർക്കെല്ലാം രാഷ്ട്രീയമുള്ളതാണ്. പോസ്റ്റൽ വോട്ടിന്‍റെ കെട്ടിൽ കൃത്രിമമുണ്ടാക്കാനാകും. ഇതിനാൽ യുഡിഎഫ് പ്രവർത്തകർ ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.