മലപ്പുറം: കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പെരുകിയതോടെ മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിസരം നിറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതോടെയാണ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളാല്‍ നിറഞ്ഞത്. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുന്നത് വര്‍ധിച്ചിരുന്നു.
ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാല്‍ നിറഞ്ഞ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിസരം. ഇതോടെ, നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് സ്റ്റേഷന്‍റെ ചുറ്റുമതിലിനുള്ളത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയതോടെ പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. മതിയായ കാരണങ്ങളില്ലാതെയും രേഖകളില്ലാതെയും പുറത്തിറങ്ങുന്നവരെയും കണ്ടെത്തി നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ALSO READ:മലപ്പുറത്ത് മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍
കൊവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അത് ലംഘിച്ച് നിരവധി പേരാണ് പുറത്തിറങ്ങുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന ദിവസങ്ങള്‍ നേരത്തെ തന്നെ അറിയിച്ചതാണ്. എന്നിട്ടും ഇത് പരിഗണിക്കാതെ പുറത്തിറങ്ങുന്നവര്‍ അനേകമാണ്.
ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിന് പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.