കേരളം

kerala

ETV Bharat / state

ലോക് ഡൗൺ ലംഘനം; 126 കേസുകള്‍ രജിസ്റ്റർ ചെയ്തു - ലോക് ഡൗൺ ലംഘനം

നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 826 ആയി

Lockdown violation; A total of 126 cases were registered  ലോക് ഡൗൺ ലംഘനം  126 കേസുകള്‍ രജിസ്റ്റർ ചെയ്തു
കേസുകള്‍

By

Published : Apr 4, 2020, 10:39 PM IST

മലപ്പുറം: ജില്ലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് 126 കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ജില്ലയില്‍ തുടരുകയാണ്. ഇതുവഴി മൂന്ന് കേസുകളിലായി 18 പേരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തു.

വിവിധ സ്റ്റേഷനുകളിലായി 134 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 33 വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 826 ആയി. 1,000 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ജില്ലയിലാകെ ഇതുവരെ 227 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details