മലപ്പുറം: രാത്രിയുടെ വിവിധ ഭാവങ്ങൾ ക്യാൻവാസിലേക്ക് പകർത്തുകയാണ് ആറാട്ട് തൊടി വീട്ടിൽ മുഹമ്മദ് മാട്ടി. മലപ്പുറം കോഡൂർ ഉമ്മത്തൂരിലെ വീട്ടിലെ മട്ടുപ്പാവിലാണ് മുഹമ്മദ് മാട്ടിയുടെ വരയുടെ ലോകം. ഓരോ ചിത്രങ്ങളും രാത്രിയുടെ യഥാർഥ സൗന്ദര്യം വരച്ചു കാട്ടുന്നവയാണ്. രാത്രി ഭക്ഷണത്തിന് ശേഷം ലഭിക്കുന്ന സമയമാണ് പ്രധാനമായും വരയ്ക്കുവാൻ പ്രയോജനപ്പെടുത്തിയിരുന്നത്.
ലോക്ക് ഡൗൺ രാത്രികൾ ക്യാൻവാസിലാക്കി ചിത്രകാരൻ - ലോക്ക് ഡൗൺ രാത്രികൾ
രാത്രിയുടെ വിവിധ ഭാവങ്ങൾ ക്യാൻവാസിലേക്ക് പകർത്തുകയാണ് ആറാട്ട് തൊടി വീട്ടിൽ മുഹമ്മദ് മാട്ടി.
ലോക്ക് ഡൗൺ രാത്രികൾ ക്യാൻവാസിലാക്കി ചിത്രകാരൻ
രണ്ടു മണിക്കൂറിലധികം സമയം എടുത്താണ് ചിത്രങ്ങൾ പൂർത്തീകരിക്കുന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നിർദ്ദേശത്തിന് അടിസ്ഥാനത്തിലാണ് രാത്രിയുടെ വിവിധഭാഗങ്ങൾ ക്യാൻവാസിൽ പകർത്താൻ മുഹമ്മദ് തീരുമാനിച്ചത്. അടയാളങ്ങൾ എന്ന പേരിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് മുഹമ്മദ് മാട്ടി. കുടുംബത്തിന്‍റെ പിന്തുണയാണ് തന്‍റെ ഉർജ്ജമെന്ന് മുഹമ്മദ് മാട്ടി.
Last Updated : Apr 26, 2020, 5:57 PM IST