മലപ്പുറം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് മധുരം വിതരണം ചെയ്തുകൊണ്ടാണ് വിവാഹിതരായതിന്‍റെ സന്തോഷം നവദമ്പതികളായ മുഹമ്മദ് അര്‍ഷദും ഷബാന ഷെറിനും പങ്കുവെച്ചത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് മൈലപ്പുറം കൊന്നാല് കുഞ്ഞിപ്പയുടെ മകൾ ഷബാന ഷെറിന്‍റെയും ഉമ്മത്തൂർ സ്വദേശി അബൂബക്കറിന്‍റെ മകൻ മുഹമ്മദ് അർഷദിന്‍റെയും വിവാഹം നടന്നത്
പൊലീസുകാര്‍ക്ക് മധുരം നല്‍കി ലോക്ക് ഡൗണ്‍ കാലത്തെ ഒരു വിവാഹം - malappuram
മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷനിലെത്തിയാണ് നവദമ്പതികളായ മുഹമ്മദ് അര്‍ഷദും ഷബാന ഷെറിനും മധുരം നല്‍കിയത്
പൊലീസുകാര്‍ക്ക് മധുരം നല്‍കി ഒരു ലോക്ക് ഡൗണ്‍ വിവാഹം
കഴിഞ്ഞ വര്‍ഷം ഇരുവരുടെയും നിക്കാഹ് നടത്തിയിരുന്നു. വിവാഹം ആഘോഷമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് മൂലം ലളിതമായ ചടങ്ങാക്കി മാറ്റുകയായിരുന്നു. അയല്‍വാസികള്‍ക്ക് ഭക്ഷണം വീടുകളിലെത്തി നല്‍കി. മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷനിലെത്തിയും മധുരം നല്‍കി. പൊലീസുകാര്‍ക്കുള്ള ആദരവാണിതെന്ന് വധൂവരന്മാര്‍ പറഞ്ഞു.