മലപ്പുറം: മമ്പാട് പൊങ്ങല്ലൂർ ഭാഗത്ത് പരിക്കുപറ്റിയ ജർമൻ ഷെപേർഡ് ഇനത്തിൽപെട്ട നായയ്ക്ക് തുണയായി നാട്ടുകാരും ഇ.ആർ.എഫ് വളണ്ടിയർമാരും. പരിക്കേറ്റ നായയെ സമീപത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഭക്ഷണവും വെള്ളവും നൽകിയ നാട്ടുകാർ ഇ. ആർ. എഫ് വളണ്ടിയർമാരെ വിവരമറിയിക്കുകയായിരുന്നു.
പരിക്ക് പറ്റിയ നായയ്ക്ക് തുണയായി നാട്ടുകാരും ഇ.ആർ.എഫ് വളണ്ടിയർമാരും - നായയ്ക്ക് തുണയായി നാട്ടുകാരും ഇ.ആർ.എഫ് വളണ്ടിയർമാരും
ഒരു മാസം നീണ്ട ചികിത്സക്കൊടുവില്‍ നായയെ ഏറ്റെടുക്കാൻ മൃഗസ്നേഹിയും എത്തി
![പരിക്ക് പറ്റിയ നായയ്ക്ക് തുണയായി നാട്ടുകാരും ഇ.ആർ.എഫ് വളണ്ടിയർമാരും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4712848-911-4712848-1570720977066.jpg)
പരിക്ക് പറ്റിയ നായയ്ക്ക് തുണയായി നാട്ടുകാരും ഇ.ആർ.എഫ് വളണ്ടിയർമാരും
പരിക്ക് പറ്റിയ നായയ്ക്ക് തുണയായി നാട്ടുകാരും ഇ.ആർ.എഫ് വളണ്ടിയർമാരും
മൃഗ ഡോക്ടറുമായി എത്തിയ വളണ്ടിയർമാർ നായക്ക് വേണ്ട ചികിത്സകൾ നൽകി. ഒരു മാസം നീണ്ട ചികിത്സയ്ക്കു ശേഷം ഇപ്പോൾ ആരോഗ്യo വീണ്ടെടുത്ത നായയെ ഏറ്റെടുക്കാൻ ആളെത്തിയതോടെ ഇ.ആർ.എഫ് വളണ്ടിയർമാർ സ്നേഹത്തോടെ നായയെ യാത്രയാക്കി. രോഗം ഭേദമായ നായയെ താൽപര്യമുള്ളവർക്ക് ഏറ്റെടുക്കാo എന്ന ഫേസ് ബുക്ക് അറിയിപ്പ് കണ്ടാണ് ഇവർ എത്തിയത്. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് നാട്ടുകാർ
Last Updated : Oct 10, 2019, 9:27 PM IST