കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ് സംവരണം; വിഞ്ജാപനമായി - local body election news

സീറ്റ് വിഭജന ചർച്ചകൾ ഏറെക്കുറെ പൂർത്തിയാക്കിയ മുന്നണികൾ ഉടൻ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും

തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്ത  തെരഞ്ഞെടുപ്പ് സംവരണം വാര്‍ത്ത  local body election news  election reservation news
തെരഞ്ഞെടുപ്പ്

By

Published : Nov 6, 2020, 4:10 AM IST

മലപ്പുറം:ജില്ലയിൽ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും സംവരണവാർഡ് നിർണയവും അധ്യക്ഷസ്ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പും പൂർത്തിയായി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ഇതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. വീണ്ടുമൊരു രാഷ്ട്രീയ അങ്കത്തിനായി മുന്നണികൾ കളമറിഞ്ഞ് കരുനീക്കം തുടങ്ങിക്കഴിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ ഏറെക്കുറെ പൂർത്തിയാക്കിയ മുന്നണികൾ ഉടൻ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നഗരസഭകളിലും പഞ്ചായത്തുകളിലും അധ്യക്ഷസ്ഥാനം ഏതു വിഭാഗത്തിനുള്ളതാണെന്ന് അറിഞ്ഞശേഷം അന്തിമമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാമെന്ന തീരുമാനത്തിലായിരുന്നു മുന്നണികൾ.


മലപ്പുറം ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്‍റ് സംവരണ വിവരങ്ങൾ
പട്ടികജാതി സ്ത്രീ സംവരണം: വഴിക്കടവ്, കരുവാരക്കുണ്ട്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ, മൂര്‍ക്കനാട്. പട്ടിക ജാതി സംവരണം: മുതുവല്ലൂര്‍, മമ്പാട്, കാളികാവ്, ആനക്കയം, തേഞ്ഞിപ്പലം. പട്ടികവര്‍ഗം സംവരണം: ചാലിയാര്‍. വനിതാ സംവരണം: പോത്തുകല്ല്, ചുങ്കത്തറ, ചേലേമ്പ്ര, വണ്ടൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, തുവ്വൂര്‍, കരുളായി, കീഴുപറമ്പ്, ചീക്കോട്, മൊറയൂര്‍, പൊന്‍മള, കോഡൂര്‍, കീഴാറ്റൂര്‍, താഴെക്കോട്, പുലാമന്തോള്‍, അങ്ങാടിപ്പുറം, കുറുവ, പുഴക്കാട്ടരി, ആതവനാട്, എടയൂര്‍, മാറാക്കര, കുറ്റിപ്പുറം, കല്‍പകഞ്ചേരി, പൊന്‍മുണ്ടം, ചെറിയമുണ്ടം, താനാളൂര്‍, വളവന്നൂര്‍, പറപ്പൂൂര്‍, തെന്നല, വേങ്ങര, നന്നമ്പ്ര, മൂന്നിയൂര്‍, വള്ളിക്കുന്ന്. തൃപങ്ങോട്, തലക്കാട്, തിരുന്നാവായ, തവനൂര്‍, എടപ്പാള്‍, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്.

ABOUT THE AUTHOR

...view details