മലപ്പുറം: വിവിധ പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ ഇടപെടണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം പി . പദ്ധതികളുടെ അവലോകന യോഗം ജില്ലയിൽ കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ വികസനോന്മുഖമായ കാഴ്‌ചപ്പാടോടെ പദ്ധതികള്‍ നടപ്പാക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്ര സാംസ്‌കാരിക പദ്ധതിക്കായുള്ള അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം: ഇ.ടി മുഹമ്മദ് ബഷീർ എംപി - MALAPPURAM NEWS LATEST
കേന്ദ്ര പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി
വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീർ എംപി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതൽ തൊഴിൽ സൃഷ്‌ടിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുള്ള എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്‌ണൻ മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.