കേരളം

kerala

ETV Bharat / state

മഞ്ചേരിയില്‍ ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു - oxygen plant established news

അഞ്ച് മീറ്റര്‍ ഉയരമുള്ള ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്‍റ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് സ്ഥാപിച്ചത്

ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു വാര്‍ത്ത  കൊവിഡ് ചികിത്സ വാര്‍ത്ത  oxygen plant established news  covid treatment news
ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു

By

Published : May 25, 2021, 12:35 AM IST

Updated : May 25, 2021, 5:05 AM IST

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ചു. ഓക്‌സിജന്‍ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അംഗീകാരം ലഭിച്ചാല്‍ ഒരാഴ്ച്ചക്കകം പ്രവര്‍ത്തന സജ്ജമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി നന്ദകുമാര്‍ അറിയിച്ചു. പെസോ മാനദണ്ഡ പ്രകാരം ട്രയല്‍ റണ്‍ നടത്തി പദ്ധതിയുടെ സാങ്കേതിക ക്ഷമത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അഞ്ച് മീറ്റര്‍ ഉയരമുള്ള സംഭരണി സ്ഥാപിച്ചത്. നിലവിലുള്ള ചെറിയ സംഭരണിയുടെ വിതരണ പൈപ്പ് ലൈനുമായി പുതിയ ടാങ്ക് ബന്ധിപ്പിക്കും. വിതരണലൈനുകള്‍ പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയാക്കും. ഇതിനായി രണ്ട് കമ്പനികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

ദ്രവീകൃത ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നു.
പാലക്കാട് ഐനോക്‌സ് എയര്‍ ആണ് വിതരണം നടത്തുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി സൗജന്യമായി ഏറ്റെടുത്തത്. അസിസ്റ്റന്‍റ് കലക്‌ടര്‍ സഫ്‌ന നസറുദ്ദീന്‍, മെഡിക്കല്‍ കോളജ് അധികൃതര്‍, യുഎല്‍സിസിഎസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Last Updated : May 25, 2021, 5:05 AM IST

ABOUT THE AUTHOR

...view details