മലപ്പുറം: കൊവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ദ്രവീകൃത ഓക്‌സിജൻ പ്ലാന്‍റ് എത്തിച്ചു. കഞ്ചിക്കോട്ടെ ഇനോക്‌സ് എയർ പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ബുധനാഴ്‌ച രാത്രിയാണ് പ്ലാന്‍റ് എത്തിച്ചത്.
മഞ്ചേരിയിൽ ദ്രവീകൃത ഓക്‌സിജൻ പ്ലാന്‍റ് എത്തി - kerala covid
10,000 ലിറ്റർ സംഭരണ ശേഷിയുള്ളതാണ് പുതിയതായി എത്തിച്ച ഓക്‌സിജൻ പ്ലാന്‍റ്
മഞ്ചേരിയിൽ ദ്രവീകൃത ഓക്‌സിജൻ പ്ലാന്‍റ് എത്തി
Also Read:സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കാസർകോട് ജില്ലാ ഭരണകൂടം
10,000 ലിറ്റർ സംഭരണ ശേഷിയുള്ളതാണ് പുതിയതായി എത്തിച്ച ഓക്‌സിജൻ പ്ലാന്‍റ് . മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള നിർമാണ ജോലികൾ ഒരാഴ്‌ചയ്ക്കകം പൂർത്തിയാക്കും. അടുത്ത ആഴ്‌ച പ്ലാന്‍റ് കമ്മിഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പാലക്കാട് നിന്നു തന്നെയാകും പ്ലാന്‍റിൽ നിറയ്‌ക്കാനുള്ള ഓക്‌സിജൻ എത്തിക്കുക.