മലപ്പുറം: നാടുകാണി ചുരത്തിൽ കൗതുകം നിറച്ച് സിംഹവാലൻ കുരങ്ങുകൾ എത്തി. സൈലന്‍റ് വാലി വനമേഖലകളിൽ മാത്രം കണ്ട് വരുന്ന കുരങ്ങുകളാണ് ലോക് ഡൗൺ നാളുകളിൽ നാടുകാണി ചുരം സന്ദർശിക്കാനായി എത്തിയത്.
കൗതുകമുണർത്തി സിംഹവാലൻമാർ - Lion-tailed macaque
സൈലന്‍റ് വാലി വനമേഖലകളിൽ മാത്രമാണ് ഇവയെ സാധരണയായി കാണപ്പെടുന്നത്
കണ്ണിൽ കൗതുകമുണർത്തി സിംഹവാലൻമാർ
രൂപം കൊണ്ട് ഏറെ കൗതുകം ഉണർത്തുന്ന സിംഹവാലൻമാർ കൂടുതലായും കാണപ്പെടുന്നത് നിത്യഹരിത വനങ്ങളിലാണ്. ഉയരം കൂടിയ മരങ്ങളിലാണ് സിംഹവാലൻമാർ വസിക്കുന്നത്. മുൻപ് വഴിക്കടവ് പുഞ്ചക്കൊല്ലി വനമേഖലയിൽ സിംഹവാലൻ കുരങ്ങുൾ വന്നിരിന്നു. എന്നാൽ പെട്ടന്ന് തന്നെ അപ്രത്യക്ഷമായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ നാടുകാണി ചുരം വനമേഖലയിൽ സിംഹവാലൻ കുരങ്ങുകൾ എത്തിയത്.