കേരളം

kerala

ETV Bharat / state

ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ആധാരങ്ങള്‍ കൈമാറി - കേരള വാർത്ത

ജില്ലയില്‍ പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് ആധാരങ്ങള്‍ കൈമാറുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്

documents handed over the bases to the project beneficiaries  ലൈഫ് പദ്ധതി  ഗുണഭോക്താക്കള്‍ക്കുള്ള ആധാരങ്ങള്‍ കൈമാറി  മലപ്പുറം വാർത്ത  malappuram news  കേരള വാർത്ത  kerala news
ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ആധാരങ്ങള്‍ കൈമാറി

By

Published : Feb 5, 2021, 3:49 PM IST

മലപ്പുറം: ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ആധാരങ്ങള്‍ കൈമാറി. നിലമ്പൂര്‍ ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച പി.എം.എ.വൈ ലൈഫ് ഭൂരഹിത ഭവനഗുണഭോക്താക്കള്‍ക്കുള്ള ആധാരങ്ങളാണ്‌ കൈമാറിയത്‌. 34 ഗുണഭോക്താക്കള്‍ക്കാണ് ആധാരം അനുവദിച്ചത്‌. ജില്ലയില്‍ പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് ആധാരങ്ങള്‍ കൈമാറുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്‌ പാത്തുമ്മ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ റഷീദ് വാളപ്ര, സജ്‌ന അബ്‌ദു റഹ്മാന്‍, അംഗങ്ങളായ സി.കെ. സുരേഷ്, സോമന്‍ പാര്‍ലില്‍, സഹില്‍ അകമ്പാടം, മറിയാമ്മ ജോര്‍ജ്ജ്, സീനത്ത് നൗഷാദ്, അനിജ സബാസ്റ്റ്യന്‍, ബി.ഡി.ഒ. രാജീവ്, വിവിധ പഞ്ചായത്തിലെ വി.ഇ.ഒ.മാര്‍ എന്നിവര്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details