കേരളം

kerala

ETV Bharat / state

മോഷണ സംഘത്തലവൻ പിടിയിൽ - ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ്

നി​ര​വ​ധി കേ​സു​ക​ൾ​ക്കാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ തു​മ്പാ​യ​ത്.

leader of the robbery gang has been arrested  മോഷണ സംഘത്തലവൻ പിടിയിൽ  robbery  മോ​ഷ​ണം  ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ്  മ​ല​പ്പു​റം മോഷണം
മോഷണ സംഘത്തലവൻ പിടിയിൽ

By

Published : Mar 17, 2021, 5:39 PM IST

മ​ല​പ്പു​റം: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​ന്ന സം​ഘ​ത്തിന്‍റെ ത​ല​വ​ൻ പി​ടിയിൽ.​ വേ​ങ്ങ​ര പ​റ​പ്പൂ​ർ കു​ള​ത്ത് അ​ബ്​​ദു​ൽ റഹീം(40) എ​ന്ന വേ​ങ്ങ​ര റ​ഹീ​മി​നെ​യാ​ണ് ജി​ല്ലാ ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡും തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം പു​ലർച്ചെ തി​രൂ​ര​ങ്ങാ​ടി നെ​ടു​മ്പ​റ​മ്പ് അ​ഹ​മ്മ​ദ് ക​ബീ​റിന്‍റെ വീട്ടിൽ കയറി ക​ത്തി​കാട്ടി ഭീഷണിപ്പെടുത്തി ക​വ​ർ​ച്ച നടത്തിയവ​രി​ൽ ഒ​രാ​ളാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പറയുന്നു.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല മോഷണം വ്യാപകമായതോടെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേതൃത്വത്തിൽ മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്രതിയെ ചെ​മ്മാ​ട്ടു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ് റ​ഹീ​മിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ടു​ക​ളി​ൽ ഒ​റ്റ​ക്ക്​ ക​ഴി​യു​ന്ന സ്ത്രീ​ക​ളെ ക്ലോ​റോ​ഫോം മ​ണ​പ്പി​ച്ച് ക​വ​ർ​ച്ച ചെ​യ്തു​തു​ട​ങ്ങി​യ​ത്. 30ഓ​ളം കേ​സു​ക​ളാ​ണ് ഇ​യാ​ളേ​യും സം​ഘ​ത്തേ​യും അ​ന്ന് പി​ടി​കൂ​ടിയപ്പോൾ തെ​ളി​യി​ക്കാ​നാ​യ​ത്. ര​ണ്ട്​ വ​ർ​ഷം മു​മ്പ്​ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്രതി മ​ഞ്ചേ​രി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​ ല​ഹ​രി ക​ട​ത്ത്​ സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധമുണ്ടായിരുന്ന ഇ​യാ​ൾ ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ഇ​വ​ർ​ക്കു​വേ​ണ്ടി ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​യു​ന്നു. പ്രതിയെ പ​ര​പ്പ​ന​ങ്ങാ​ടി കോ​ടതി​യി​ൽ ഹാ​ജ​രാ​ക്കി. കൂ​ടു​ത​ൽ അന്വേഷണത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പ്രതിയെ പൊലീസ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങും.

ABOUT THE AUTHOR

...view details