മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ 'ഉറപ്പാണ് എൽഡിഎഫ്' എന്ന മുദ്രാവാക്യവുമായി പ്രചാരണ പരിപാടികളിൽ സജീവമാകുകയാണ് ഇടതുമുന്നണി പ്രവർത്തകർ. ഫ്ലക്സ് ബോർഡുകളിലും സമൂഹ മാധ്യമങ്ങളിലും വാഹനങ്ങളിലും പ്രചരണ വാക്യമെഴുതി വലിയ പ്രചരണമാണ് നടത്തുന്നത്.
ഉറപ്പാണ് എൽഡിഎഫ്; ആത്മവിശ്വാസത്തോടെ പ്രചരണരംഗത്ത് ഇടതുമുന്നണി - left party in kerala election news
എല്ലാ രംഗത്തും വികസനം നടപ്പാക്കിയതിന്‍റെ ഉറപ്പ് എന്നും, തുടര്‍ഭരണം എല്‍ഡിഎഫിന് തന്നെ ലഭിക്കുമെന്ന ഉറപ്പും എൽഡിഎഫിന്‍റെ പ്രചാരണ വാക്യം അർഥമാക്കുന്നുവെന്ന് ഇടതുപക്ഷ നേതാക്കള്‍ പറയുന്നു.
എടവണ്ണയിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് തങ്ങളുടെ വാഹനങ്ങളിൽ എൽഡിഎഫ് പ്രചരണ വാക്യം പതിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നതോടെ ഭരണകക്ഷിയായ എല്‍ഡിഎഫ് വലിയ ആത്മവിശ്വാതത്തോടെയാണ് തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നത്. മുന്‍കാലങ്ങളിലെന്നപോലെ ഭരണവിരുദ്ധവികാരം കാര്യമായി ഇല്ലാത്തതുകൊണ്ടുതന്നെ ഇക്കുറി തുടര്‍ഭരണം ലഭിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോലെ ഇക്കുറിയും ഒരു മുദ്രാവാക്യം മുന്നണി മുന്നോട്ടുവെക്കുന്നു.
എല്ലാ രംഗത്തും വികസനം നടപ്പാക്കിയതിന്‍റെ ഉറപ്പാണിതെന്നും, തുടര്‍ഭരണം എല്‍ഡിഎഫിന് തന്നെ ലഭിക്കുമെന്ന ഉറപ്പും ഇതിലുണ്ടെന്നും ഇടതുപക്ഷ നേതാക്കള്‍ പറയുന്നു. ഉറപ്പാണ് എല്‍ഡിഎഫ് എന്ന ഒറ്റവാചകത്തിന് വലിയ അര്‍ഥവ്യാപ്തി നല്‍കാന്‍ കഴിയുന്നത് തന്നെയാണ് മുദ്രാവാക്യത്തിന്‍റെ പ്രസക്തിയെന്നും പാർട്ടി പ്രവർത്തകർ വ്യക്തമാക്കുന്നു.