മലപ്പുറം: നിലമ്പൂർ നഗരസഭാ ചെയർമാൻ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾക്ക് ശേഷം നിലമ്പൂരിൽ നടത്തിയ പ്രകടനം നിലമ്പൂരിനെ അക്ഷരാർഥത്തിൽ ചെങ്കടലാക്കി മാറ്റി. ചന്തക്കുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, കൗൺസിലർമാർ, എൽഡിഎഫ് നേതാക്കൾ എന്നിവർ നേതൃത്വം നൽകി.
നിലമ്പൂരിനെ ചെങ്കടലാക്കി എൽഡിഎഫ് റാലി - നിലമ്പൂരിനെ ചെങ്കടലാക്കി എൽഡിഎഫ് റാലി
നിരവധി വാഹനങ്ങളുടെ അകമ്പടിയോട് പാർട്ടി പതാകകൾ കൈകളിൽ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ അണിനിരന്നത്
നിലമ്പൂരിനെ ചെങ്കടലാക്കി എൽഡിഎഫ് റാലി
നിരവധി വാഹനങ്ങളുടെ അകമ്പടിയോട് പാർട്ടി പതാകകൾ കൈകളിൽ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ അണിനിരന്നത്. വഴിയിലുടനീളം പടക്കം പൊട്ടിച്ചും ആർപ്പ് വിളിച്ചുമാണ് റാലിയെ വരവേറ്റത്. 20 വർഷത്തിന് ശേഷം നിലമ്പൂരിൽ ഭരണം പിടിച്ചതോടെ പ്രവർത്തകരുടെ ആഹ്ലാദം അണപൊട്ടി ഒഴുകുകയായിരുന്നു. തുടർന്ന് നിലമ്പൂരിൽ നടന്ന പൊതുയോഗം സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ ഉദ്ഘാടനം ചെയ്യതു.