മലപ്പുറം: നിലമ്പൂരിലെ ജനങ്ങൾ ഇടതിനൊപ്പമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.വി അൻവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു. ഇടതുപക്ഷത്തെയും പിണറായി സർക്കാരിനെയും അറിയുന്ന ജനമനസുകളിൽ പൊള്ളയായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും പിവി അൻവർ പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ സർവേകൾ മാധ്യമങ്ങൾ പണം വാങ്ങി സൃഷ്ടിക്കുകയാണെന്ന ആരോപണം ഇതിന് മുമ്പും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്.
നിലമ്പൂരുകാര്‍ ഇടതിനൊപ്പമെന്ന് പി.വി അൻവർ - പിവി അൻവർ എംഎൽഎ
നിലമ്പൂരുകാര്‍ക്ക് തന്നെ അറിയാം. വിജയം നൂറ് ശതമാനം ഉറപ്പെന്നും പി.വി അൻവർ.
നിലമ്പൂരിലെ ജനങ്ങൾ ഇടതിനൊപ്പമാണെന്ന് പിവി അൻവർ
ഇടത് സർക്കാർ അഞ്ച് വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ കഴിയും വിധം നടപ്പാക്കിയിട്ടുണ്ട്.നിലമ്പൂരിലെ ജനങ്ങൾക്ക് തന്നെ അറിയാം. വിജയം നൂറ് ശതമാനം ഉറപ്പാണെന്നും പി.വി അൻവർ പറഞ്ഞു. പാത്തിപ്പാറ ആലിക്കലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.