കേരളം

kerala

ETV Bharat / state

മലപ്പുറം തിരുവാലിയിൽ വൻ വ്യാജമദ്യ വേട്ട - t illegal liquor has been seized

20 ലിറ്റർ ചാരയവും 220 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ

മലപ്പുറം  തിരുവാലിയിൽ വൻ വ്യാജമദ്യ വേട്ട  t illegal liquor has been seized  വ്യാജ വാറ്റ്
മലപ്പുറം തിരുവാലിയിൽ വൻ വ്യാജമദ്യ വേട്ട

By

Published : Apr 14, 2020, 5:12 PM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ തിരുവാലിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വ്യാജ വാറ്റ് പിടികൂടി. കാളികാവ് റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരയവും 220 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിലായി. വാറ്റ് സംഘത്തിൽപ്പെട്ട രണ്ട് പേർ ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്‌ഡൗണിന് ശേഷം മലപ്പുറം ജില്ലയിൽ എക്‌സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ ഏറ്റവും വലിയ ചാരായ വേട്ടയാണിത്. എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തെ തുടർന്ന് തിരുവാലി കുളക്കാട്ടിരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കുളക്കാട്ടിരി ഉണ്ണികൃഷ്ണൻ എന്ന ആളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാത്തിൽ ജ്യോതിഗിരി എസ്റ്റേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 220 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൂടാതെ വാറ്റാനുപയോഗിക്കുന്ന വലിയ ഗ്യാസ് ബർണറും, ഗ്യാസ് സിലണ്ടറും ഇവിടങ്ങളിൽ നിന്നും കണ്ടെടുത്തിയിട്ടുണ്ട്‌. ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ ലിറ്ററിന് 1,300 മുതൽ 1,500 രൂപ വരെ ഈടാക്കിയാണ് ഇവർ നാടൻ ചാരായം വിൽപ്പന നടത്തിയിരുന്നത്. ഓടി രക്ഷപ്പെട്ട പ്രതികളായ കുളക്കാട്ടിരി സ്വദേശിയായ വിപിൻ, ഇയാളുടെ സഹോദരി ഭർത്താവായ പാലക്കാട് ആലത്തൂർ സ്വദ്ദേശിയായ രവി എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ എക്‌സൈസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

കാളികാവ് റെയ്ഞ്ച് പ്രിവന്‍റീവ് ഓഫീസർ എൻ.ശകരനാരായണൻ, ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫീസർ ടി.ഷിജുമോൻ, കാളികാവ് റെയ്ഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ എം.കെ.ശശിധരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്.അരുൺകുമാർ, വി.സുഭാഷ്, ഇ.ടി.ജയാനന്ദൻ, സി.ദിനേഷ്, സി.ടി ഷംനാസ്, എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details