മലപ്പുറം: മഴ കനത്തതോടെ ചാലിയാർ പഞ്ചായത്തിലെ ആഡ്യൻപാറയില്‍ പത്ത് കുടുംബങ്ങൾ മണ്ണിച്ചിടില്‍ ഭീഷണിയില്‍. ചാലിയാർ പഞ്ചായത്തിലെ ആഡ്യൻപാറക്കും മുട്ടിയേലിനും നടുവിലുള്ള കൂറ്റൻ പാറയുടെ അടിവാരത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
ഉരുൾപൊട്ടല്‍ ഭീഷണിയില്‍ ആഡ്യൻപാറയിലെ കുടുംബങ്ങൾ - adyanpara land slide news updates
ചാലിയാർ പഞ്ചായത്തിലെ ആഡ്യൻപാറക്കും മുട്ടിയേലിനും നടുവിലുള്ള കൂറ്റൻ പാറയുടെ അടിവാരത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
കഴിഞ്ഞ വർഷം ആഡ്യൻപാറ മേഖലയിലുണ്ടായ ഉരുൾപൊട്ടലില്‍ ഈ കുടുംബങ്ങളുടെ വീടിന് സമീപത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. വീടുകൾക്ക് മുകളിലായി ഉള്ള കൂറ്റൻ പാറകളുടെ അടിഭാഗത്തെ മണ്ണ് നീങ്ങിയതും പാറയുടെ മുകളില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന പാറക്ഷണങ്ങൾ കൂടുന്നതും പ്രദേശവാസികളുടെ ആശങ്ക കൂട്ടുന്നുണ്ട്. അടിയന്തരമായി തങ്ങളെ മാറ്റി പാർപ്പിക്കുകയോ പാറ പൊട്ടിച്ച് നീക്കി സുരക്ഷ ഉറപ്പ് വരുത്തുകയോ വേണമെന്ന് മാച്ചാൻ പള്ളി വേലായുധൻ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവർ പ്രദേശത്ത് എത്തി സ്ഥലം സന്ദർശിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ചെട്ടിയൻപാറയിൽ മണ്ണിടിഞ്ഞ് ആറ് പേർ മരിച്ചതിന്‍റെ ഒരു കിലോമീറ്ററിനുള്ളിലാണ് ഈ പ്രദ്ദേശവും. ജിയോളജി വിഭാഗവും സന്ദർശിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.