കേരളം

kerala

ETV Bharat / state

ലക്ഷദ്വീപിനെ കുറിച്ച് നടക്കുന്നത് നുണപ്രചാരണമെന്ന് എ.പി അബ്ദുള്ളക്കുട്ടി - അബ്‌ദുളളക്കുട്ടി ഫെയ്‌സ് ബുക്കിൽ

കിണഞ്ഞ് ശ്രമിച്ചിട്ടും ലക്ഷദ്വീപിൽ രാഷ്ട്രീയ ഇടം കിട്ടാത്ത ഗ്രൂപ്പുകളാണ് പ്രചാരണത്തിന് പിന്നിലെന്ന് അബ്ദുള്ളക്കുട്ടി

Lakshadweep; AP Abdullakutty said that widespread lies are being spread  Lakshadweep news  AP Abdullakutty news  bjp president  വ്യാപകമായ നുണപ്രചാരണങ്ങൾ നടക്കുകയാണെന്ന് എ.പി.അബ്‌ദുളളക്കുട്ടി  ലക്ഷദ്വീപ്  അബ്‌ദുളളക്കുട്ടി ഫെയ്‌സ് ബുക്കിൽ  ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ
വ്യാപകമായ നുണപ്രചാരണങ്ങൾ നടക്കുകയാണെന്ന് എ.പി.അബ്‌ദുളളക്കുട്ടി

By

Published : May 24, 2021, 7:57 PM IST

Updated : May 24, 2021, 10:53 PM IST

മലപ്പുറം:ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്കും കേന്ദ്ര ബിജെപി സർക്കാരിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഇതിന്‍റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാത്ത ഗ്രൂപ്പുകളാണെന്ന് അബ്‌ദുളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ലെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിം ഭൂരിപക്ഷമുള്ള ദ്വീപിൽ മദ്യം പ്രഫുൽ പട്ടേൽ കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ് ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് പി.എം സയ്ദ് സാഹിബ് എംപിയായിരുന്ന കോൺഗ്രസിന്‍റെ ഭരണകാലത്താണെന്ന് അബ്‌ദുളളക്കുട്ടി അവകാശപ്പെട്ടു.

കൂടുതൽ വായനയ്ക്ക്:ലക്ഷദ്വീപിനെ മാറ്റിയെഴുതാൻ കേന്ദ്രം; പ്രതിഷേധവുമായി പൊതുസമൂഹം

Last Updated : May 24, 2021, 10:53 PM IST

ABOUT THE AUTHOR

...view details