തൊഴില്‍ നിയമഭേദഗതിക്കെതിരെ പ്രതിഷേധം - തൊഴില്‍ നിയമഭേദഗതി
മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

പ്രതിഷേധം
മലപ്പുറം: രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുളള കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദിഷ്‌ട നിയമഭേദഗതിക്ക് എതിരെ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ തൊഴില്‍ നിയമഭേദഗതി ബില്‍ കത്തിച്ചു. കെയുഡബ്ല്യുജെ- കെഎന്‍ഇഎഫ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും.