കേരളം

kerala

ETV Bharat / state

കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ജോലിയില്‍ പ്രവേശിച്ചു - kuttipuram government hospital

മോഷണ കേസില്‍ ഈ മാസം രണ്ടിന് അറസ്റ്റിലായ പുഴമ്പ്രം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസുകാർ ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.

കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ വാർത്ത  പൊലീസുകാർ കൊവിഡ് നിരീക്ഷണം  പരിശോധന ഫലം നെഗറ്റീവ്  മോഷണ കേസിലെ പ്രതിക്ക് കൊവിഡ് പൊലീസുകാർ നിരീക്ഷണത്തില്‍  കുറ്റിപ്പുറം സർക്കാർ ആശുപത്രി  kuttipuram police station news  kuttipuram government hospital  police officers quarantine
നിരീക്ഷണ കാലയളവ് അവസാനിച്ചു; കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ജോലിയില്‍ പ്രവേശിച്ചു

By

Published : Jun 19, 2020, 5:01 PM IST

മലപ്പുറം: പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്‍റൈനില്‍ പോയ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ തിരിച്ച് ജോലിയില്‍ പ്രവേശിച്ചു. ഒൻപത് പേരില്‍ ആറ് പേരാണ് ജോലിയില്‍ പ്രവേശിച്ചത്. മോഷണ കേസില്‍ ഈ മാസം രണ്ടിന് അറസ്റ്റിലായ പുഴമ്പ്രം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിന് ശേഷം പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്നാണ് ഇൻസ്പെക്‌ടർ ഉൾപ്പെടെയുള്ളവർ ജോലിയില്‍ പ്രവേശിച്ചത്.

കുറ്റിപ്പുറം സർക്കാർ ആശുപത്രിയിലെ മൂന്ന് ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിച്ചു. മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസുകാരും വൈദ്യപരിശോധന നടത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമാണ് വീടുകളിൽ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.

ABOUT THE AUTHOR

...view details