മലപ്പുറം: കാർഷിക ബോധവൽക്കരണവുമായി കുറ്റിപ്പുറം പൊലീസ്. ജൈവ പച്ചക്കറി കൃഷിക്ക് പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ വളപ്പിൽ കൃഷി തുടങ്ങിയത്. ഇൻസ്പെക്ടർ രമേഷിൻ്റെ നേതൃത്വത്തിലാണ് അഞ്ച് സെൻ്റ് സ്ഥലത്ത് വിവിധ പച്ചക്കറി തൈകൾ നട്ടത്. നൂറോളം ഗ്രോബാഗുകളിലായി ഡ്രിപ്പ് ഇറിഗേഷനും സ്ഥാപിച്ചിട്ടുണ്ട്.
കാര്‍ഷിക ബോധവല്‍ക്കരണത്തിനൊരുങ്ങി കുറ്റിപ്പുറം പൊലീസ് - police news
പദ്ധതി വിജയമായതോടെ സ്റ്റേഷൻ വളപ്പ് പൂർണ്ണമായും കാർഷിക വിളകൾ നട്ട് പിടിപ്പിക്കുമെന്ന് എസ്.എച്ച് ഒ രമേഷ് പറഞ്ഞു.
ലാത്തിക്കും തോക്കിനും പകരം മൺവെട്ടിയും പച്ചക്കറി വിത്തുകളുമായി കുറ്റിപ്പുറം പൊലീസ്
തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സഹകരണത്തോടെ കേബേജ് , വഴുതന, മുളക്, തക്കാളി തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. പദ്ധതി വിജയകരമായതോടെ സ്റ്റേഷൻ വളപ്പ് പൂർണ്ണമായും വിളകൾ നട്ട് പിടിപ്പിക്കുമെന്ന് എസ്.എച്ച്.ഒ രമേഷ് പറഞ്ഞു.
Last Updated : Jan 3, 2020, 7:20 AM IST