മലപ്പുറം: രാഷ്ട്രീയ വടംവലിയുടെ പേരിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി നിലയ്ക്കുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിന് ടെൻഡർ വിളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കരാറുകാരന് ജോലി തുടങ്ങാനായിട്ടില്ല. കരാർ തീയതി മുതൽ ഒൻപത് മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് നിയമം. നിർമാണം പൂർത്തിയാക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ ജോലികൾ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ പഞ്ചായത്തിനായിട്ടില്ലെന്ന ആരോപണം ശക്തമാണ്. ബസ് സ്റ്റാൻഡ് വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ ബങ്കുകൾ (കടകൾ) പൊളിച്ചു മാറ്റേണ്ടിവരുമെന്ന സംശയമാണ് പദ്ധതിയില്‍ എതിർപ്പുയരാൻ കാരണം.
കുറ്റിപ്പുറത്ത് രാഷ്ട്രീയക്കളി; നവീകരണം നിലച്ച് ബസ് സ്റ്റാൻഡ് - കുറ്റിപ്പുറം
കരാർ തീയതി മുതൽ ഒൻപത് മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് നിയമം.
കുറ്റിപ്പുറത്ത് രാഷ്ട്രീയക്കളി; നവീകരണം നിലച്ച് ബസ് സ്റ്റാൻഡ്
കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ 92 ലക്ഷം രൂപ അനുവദിച്ചിട്ടും പ്രാദേശിക തലത്തിൽ സഹകരണമുണ്ടാവുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. ദിനംപ്രതി നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡ് രണ്ട് കോടിയോളം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത്.
Last Updated : Jul 12, 2019, 10:54 AM IST