കുറുവൻ പുഴയും കാഞ്ഞിരപ്പുഴയും വറ്റുന്നു; കർഷകര്‍ ആശങ്കയില്‍ - farmers worried
പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇത് ജില്ലയെ കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു
മലപ്പുറം:വേനല്‍ കടുത്തതോടെ കുറുവൻ പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പ് കുറഞ്ഞു. ഇതോടെ ജില്ലയിലെ കാര്‍ഷിക മേഖല ആശങ്കയിലാണ്. പുഴയിലെ പല ഭാഗങ്ങളിലും വെള്ളം പൂര്‍ണ്ണമായും വറ്റിയ അവസ്ഥയാണ്. കുറുവൻ പുഴയിൽ പെരുവമ്പാടം വിസിബി കം ബ്രിഡ്ജിന് ചീർപ്പ് ഇട്ടിട്ടുണ്ടെങ്കിലും ഇവിടെയും ജലനിരപ്പ് കുറവാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ സമയം പുഴയില്‍ വെള്ളമുണ്ടായിരുന്നതായി പുഴയുടെ സമീപം താമസിക്കുന്നവര്‍ പറയുന്നു. കുറുവൻ പുഴയേയും കാഞ്ഞിരപുഴയേയും ആശ്രയിച്ച് കൃഷി ചെയ്ത കർഷകരുടെ പച്ചക്കറികള്‍ ഉണങ്ങി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഒഴുകിയെത്തിയ പാറക്കൂട്ടങ്ങള്‍ പുഴയില്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്. ഇതും നീരൊഴുക്ക് കുറയാന്‍ കാരണമാകുന്നുണ്ട്. പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇത് ജില്ലയെ കടുത്ത വരള്‍ച്ചയിലേക്ക് നയിക്കുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.