മലപ്പുറം : 'ഹരിത' വിഷയത്തിൽ എടുത്ത നടപടികൾ പാർട്ടി നേതാക്കൾ കൂട്ടായി എടുത്ത തീരുമാനങ്ങളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത ശബ്ദങ്ങളില്ല. ലീഗിന്റെ അവസാന വാക്ക് പാണക്കാട് തങ്ങൾമാരുടേതാണ്. തങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്തുന്ന കീഴ്വഴക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
'അവസാന വാക്ക് തങ്ങൾമാരുടെ' ; 'ഹരിത'യില്‍ നിലപാട് കൂട്ടായെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി ALSO READ: 'ഹരിത' വിഷയം ; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് എം കെ മുനീർ
നടപടി കൂട്ടായെടുത്ത തീരുമാനമെന്ന് ആവർത്തിച്ച അദ്ദേഹം ആരുടെയും മേൽ വ്യക്തിപരമായ ഉത്തരവാദിത്വം ചാർത്താനാകില്ലെന്നും പറഞ്ഞു. വിഷയം സംബന്ധിച്ച് ഇനിയുള്ള കാര്യങ്ങൾ വരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.