മലപ്പുറം:ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിവരം നേരത്തെ അറിഞ്ഞിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി എം.പി. അറസ്റ്റ് അനവസരത്തിലുള്ളതാണെന്നും രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് വിജിലൻസിന്‍റേതെന്ന് മലപ്പുറത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെ തുടർന്നാണ് മുസ്ലിം ലീഗ് യോഗം ചേർന്നത്. ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും ഇപ്പോൾ സർക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്‌നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അറസ്റ്റ് വിവരം നേരത്തെ അറിഞ്ഞിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി എം.പി - Kunhalikutty MP palarivattom case
ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും സർക്കാർ നാടകം നടത്തുകയുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
![അറസ്റ്റ് വിവരം നേരത്തെ അറിഞ്ഞിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി എം.പി അറസ്റ്റ് അനവസരത്തിലെന്ന് കുഞ്ഞാലിക്കുട്ടി എം.പി അറസ്റ്റ് അനവസരത്തിൽ കുഞ്ഞാലിക്കുട്ടി എം.പി ബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് പാലാരിവട്ടം അഴിമതിക്കേസ് Kunhalikutty MP on Ibrahim Kunju arrest Kunhalikutty MP palarivattom case palarivattom bridge corruption](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9579821-485-9579821-1605689772739.jpg)
ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് അനവസരത്തിലെന്ന് കുഞ്ഞാലിക്കുട്ടി എം.പി
കുഞ്ഞാലിക്കുട്ടി എം.പി
യുഡിഎഫ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടില്ല. അറസ്റ്റിനായി ഉദ്യോഗസ്ഥ തലത്തിൽ സിപിഎം ദിവസങ്ങളായി യോഗങ്ങൾ ചേർന്നുവെന്നും നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്‍റെ തീരുമാനം. അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ ചെയ്യണമായിരുന്നുവെന്നും തോന്നുമ്പോൾ ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Last Updated : Nov 18, 2020, 2:53 PM IST