കേരളം

kerala

ETV Bharat / state

നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും - കൊവിഡ് കെയര്‍ കേന്ദ്രം

പണം നല്‍കിയും സൗജന്യമായും താമസിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ഐസൊലേഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജീകരിക്കുന്നത്

ഐസൊലേഷന്‍  പ്രവാസികളെ  ലോക്‌ഡൗണ്‍  ഡോ കെ.ടി. ജലീല്‍ പറഞ്ഞു  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  കൊവിഡ് കെയര്‍ കേന്ദ്രം  നിയന്ത്രണം
നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും

By

Published : Apr 6, 2020, 5:57 PM IST

മലപ്പുറം: ലോക്‌ഡൗണ്‍ കാലാവധിക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുന്നവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ പറഞ്ഞു.

നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും

ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങി വരുന്നവര്‍ അധികം ലഗേജുകള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പണം നല്‍കിയും സൗജന്യമായും താമസിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ഐസൊലേഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജീകരിക്കുന്നത്. പ്രവാസികള്‍ക്ക് അവരുടെ താല്‍പ്പര്യപ്രകാരം ഇതു തെരഞ്ഞെടുക്കാം. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങളൊരുക്കും.

മേയ് അവസാനംവരെ ആരാധനാലയങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ജില്ലാ ഭരണകൂടം ഇടപെടും. ഇതിന് മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 11ന് കലക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ മത സമുദായിക നേതാക്കളുടെ യോഗം ചേരും. സംഘടനകളുടെ ജില്ലാ നേതാക്കളില്‍ ഒരാള്‍ മലപ്പുറത്തും പ്രാദേശിക ഭാരവാഹികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് മുഖേന യോഗത്തില്‍ പങ്കെടുക്കും.

നിസാമുദീന്‍ സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണം. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലവിതരണം നടത്തും. കാൻ്റീനുകള്‍ ഇല്ലാത്ത സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും മിതമായ നിരക്കില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മന്ത്രി മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details