മലപ്പുറം:Waqaf Board Controversyവഖഫ് ബോർഡ് നിയമന വിഷയത്തിൽ സമസ്‌തയെ പല ആളുകളും തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ മന്ത്രി കെ ടി ജലീൽ. അറബി ഭാഷ സമരവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഉണ്ടായ വെടിവെപ്പിന് സമാനമായ ഒരു സാഹചര്യം കേരളത്തിലെ എല്ലാ പള്ളികളിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മുസ്‌ലിംലീഗ് ഇങ്ങനെ ഒരു കുതന്ത്രം പറ്റിയതെന്ന് ജലീൽ ആരോപിച്ചു. ആ കുതന്ത്രമാണ് സമസ്‌തയുടെ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഒരു പ്രസ്‌താവനയിലൂടെ പൊളിച്ചടുക്കി നൽകിയതെന്നും ജലീൽ പറഞ്ഞു KT Jaleel.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ പള്ളികളിൽ ബോധവൽക്കരണം നടത്തുക എന്ന തീരുമാനത്തിൽ നിന്ന് സമസ്‌ത പിന്മാറിയ വാർത്ത പുറത്തുവന്നതിനു ശേഷം മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ ടി ജലീൽ. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ് എന്നും ഒരു മതസംഘടന അല്ല എന്നും ജലീൽ ആവർത്തിച്ചു പറഞ്ഞു.