മലപ്പുറം:പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ ശരിയായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കില്ലായിരുന്നു, ഏതെങ്കിലും ജയിലിലായിരുന്നേനെ എന്ന് മന്ത്രി കെടി ജലീൽ. വളാഞ്ചേരി കാവുംപുറത്ത് കാരാട് ഡിവിഷൻ ഒന്നിൽ വോട്ട് ചെയ്‌തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കും: കെ ടി ജലീൽ - മന്ത്രി കെടി ജലീൽ
വളാഞ്ചേരി കാവുംപുറത്ത് കാരാട് ഡിവിഷൻ ഒന്നിൽ വോട്ട് ചെയ്‌തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം ഉണ്ടാകും:കെ ടി ജലീൽ
വിവാദങ്ങളിലെ പൊള്ളത്തരം ജനങ്ങൾക്ക് ബോധ്യമായി. വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത് ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാൻ തീരുമാനിച്ചു എന്നുള്ളതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ മുന്നേറ്റം ഉണ്ടാകുമെന്നും കെ ടി ജലീൽ പറഞ്ഞു.
TAGGED:
മന്ത്രി കെടി ജലീൽ