കാലിക്കറ്റ് സർവകലാശാലയിൽ കെഎസ്‌യുവിന്‍റെ ഒറ്റയാൾ സമരം - കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്ത
കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി ലിജിത്ത് ചന്ദ്രനാണ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലയിൽ ഒറ്റയാൾ സമരം

മലപ്പുറം: കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി കെ പി ലിജിത്ത് ചന്ദ്രൻ വാഴ്സിറ്റി ഭരണ കാര്യാലയത്തിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കൊവിഡ് 19 പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് പഠന വിഭാഗത്തിലെ നാലാം സെമസ്റ്റർ പി ജി പരീക്ഷകളും മറ്റു കോളജുകളിലെ അവസാന സെമസ്റ്റർ പ്രാക്റ്റിക്കൽ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപെട്ടായിരുന്നു സമരം. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പരീക്ഷ സ്റ്റാൻഡിങ് കമ്മറ്റി കാര്യത്തിൻ്റെ ഗൗരവം പഠിച്ച് വിദ്യാർഥികൾക്കനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകിയതായി ലിജിത്ത് ചന്ദ്രൻ പറഞ്ഞു.