കേരളം

kerala

ETV Bharat / state

പി.എസ്.സി ചെയർമാന്‍റെ വസതിയിലേയ്ക്ക് നടത്തിയ കെഎസ്‌യു മാർച്ചിൽ സംഘർഷം - കെഎസ്‌യു മാർച്ചിൽ സംഘർഷം

പി.എസ്.സി ചെയർമാൻ എം.കെ സക്കീറിന്‍റെ പെരുമ്പടപ്പിലെ വസതിയിലേക്കാണ് മാർച്ച് നടന്നത്.

കെഎസ്‌യു
കെഎസ്‌യു

By

Published : Aug 31, 2020, 6:47 PM IST

മലപ്പുറം: പി.എസ്.സി ചെയർമാന്‍റെ മലപ്പുറത്തെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അഭിജിത്ത് ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പി.എസ്.സി ചെയർമാൻ എം.കെ സക്കീറിന്‍റെ പെരുമ്പടപ്പിലെ വസതിയിലേക്കാണ് മാർച്ച് നടന്നത്.

ഉദ്യോഗാർഥി അനുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെഎസ്‌യു തുടങ്ങിയ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങൾ തുടരുകയാണ്.

ABOUT THE AUTHOR

...view details