മലപ്പുറം:അകമ്പാടം - കക്കാടം പൊയില്‍ റൂട്ടില്‍ കെഎസ്ആർടിസി സർവീസ് പുന:രാരംഭിക്കും . ഡ്രൈവര്‍മാരുടെ കുറവ് കാണിച്ച് മൂന്ന് മാസം മുൻപ് നിർത്തി വെച്ച സർവീസാണ് ഏറനാട് എംഎൽഎ പി.കെ ബഷീർ ഇടപെട്ട് പുന:രാരംഭിക്കുന്നത്.ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ 2012ലാണ് ഈ റൂട്ടിൽ സർവ്വീസ് തുടങ്ങിയത്. ആദ്യം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വരെയായിരുന്നു സർവീസ് . ഇത് പിന്നീട് കക്കാടംപൊയിൽ വരെയായി വെട്ടിക്കുറച്ചു. ഉച്ചക്ക് 11.40 ന് ഉണ്ടായിരുന്ന സർവ്വീസ് റദ്ദാക്കുകയും ചെയ്തിരുന്നു.
എംഎൽഎ ഇടപ്പെട്ടു, കക്കാടംപൊയിൽ റൂട്ടിൽ കെഎസ്ആർടിസി സർവ്വീസ് പുന:രാരംഭിക്കും - പി.കെ ബഷീർ എംഎൽഎ
ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കെ 2012ലാണ് ഈ റൂട്ടിൽ സർവ്വീസ് തുടങ്ങിയത്. ആദ്യം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വരെയായിരുന്നു സർവീസ് . ഇത് പിന്നീട് കക്കാടംപൊയിൽ വരെയായി വെട്ടിക്കുറച്ചു.
എംഎൽഎ ഇടപ്പെട്ടു, കക്കാടംപൊയിൽ റൂട്ടിൽ കെഎസ്ആർടിസി സർവ്വീസ് നാളെ മുതൽ പുനരംഭിക്കും
ഇതെത്തുടർന്നാണ് പി.കെ ബഷീർ എംഎൽഎ ഗതാഗത മന്ത്രി ഏ.കെ ശശിന്ദ്രനുമായി ചർച്ച നടത്തിയത്. തുടർന്ന് വ്യാഴാഴ്ച മുതൽ സർവ്വീസ് പുന:രാരംഭിക്കാന്‍ ഉത്തരവായി. എന്നാല്‍ പല ഭാഗത്തും റോഡ് തകർന്ന നിലയിലാണ്. ഇതിന്‍റെ അറ്റകുറ്റപണികൾ നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Last Updated : Nov 27, 2019, 2:57 PM IST