മലപ്പുറം: കെഎസ്‌ആര്‍ടിസി യുടെ ബൊലേറോ ജീപ്പ് മോഷ്‌ടിച്ച പ്രതിയെ വാഹന സഹിതം കുളത്തൂരിൽ പിടികൂടി. മലപ്പുറം വള്ളിക്കുന്ന് ചുള്ളിയിൽ മുനീബ് (28) ആണ് പിടിയിലായത്. രാവിലെ നാട്ടുകാർ സംശയകരമായി റോഡിൽ പാർക്ക് ചെയ്തിരുന്ന സർക്കാർ ബോർഡുള്ള വാഹനം കണ്ടതിനെ തുടർന്ന് കൊളത്തൂർ സിഐ പി എം ഷമീറിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ രാത്രി ഡിപ്പോയിലെ പാർക്കിങിൽ ഇട്ടിരുന്ന ബൊലെറോ ജീപ്പ് തന്‍റെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്ത് കൊണ്ടു വരികയായിരുന്നു. ഇടക്ക് നിന്നു പോയ വാഹനം സ്റ്റാർട്ടാക്കുവാൻ കഴിയാതെ വന്നപ്പോൾ കുടുങ്ങുകയായിരുന്നു.
കെഎസ്‌ആര്‍ടിസിയുടെ ബൊലേറോ ജീപ്പ് മോഷ്‌ടിച്ച പ്രതി പിടിയില്‍ - KL mpm KSRTC യുടെ വാഹനം മോഷണം പോയി KLC 10011 - 24/07/2020
മലപ്പുറം വള്ളിക്കുന്ന് ചുള്ളിയിൽ മുനീബ് (28) ആണ് പിടിയിലായത്.
രാവിലെ വാഹനം കാണാതെ വന്നതിനെ തുടർന്ന് തൃശൂർ ഡിപ്പോ അധികൃതർ പൊലീസിൽ പരാതി കൊടുക്കാൻ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പോകുന്ന വഴിയിലാണ് കൊളത്തൂർ സിഐ വിവരം അറിയിക്കുന്നത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് പ്രതിയെയും വാഹനവും കൈമാറിയതായും സ്ഥലത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ പിടികൂടാൻ സഹായകരമായതെന്നും സിഐ പിഎം ഷമീർ പറഞ്ഞു. പ്രതിയെ പിടിച്ച സംഘത്തിൽ സിപിഒ അയൂബ്, എസ്‌സിപിഒ, ഡ്രൈവർ സുനിൽ എന്നിവരുമുണ്ടായിരുന്നു. പ്രതിക്കെതിരെ പരപ്പനങ്ങാടി, നടക്കാവ്, ഫറോക്ക്, കസബ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.