മലപ്പുറം: സംതൃപ്തമായ കാർഷിക സമൂഹത്തെ നാടിന് ആവശ്യമാണെന്ന് മന്ത്രി കെ.ടി.ജലീൽ. കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനത്തിൻ്റെ തിരുവാലിയിൽ നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകരെയും തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെങ്കിൽ കാർഷിക മേഖല അഭിവൃദ്ധിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ ജോലി ചെയുന്നവർ ആത്മഹത്യയുടെ വക്കിലാണെന്നും സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനം സമാപിച്ചു - കാർഷിക മേഖല അപ്ഡേറ്റ്സ്
കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകരെയും തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെങ്കിൽ കാർഷിക മേഖല അഭിവൃദ്ധിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനം സമാപിച്ചു
അർഹതപ്പെട്ട കർഷകർ തഴയപ്പെടുപ്പോഴാണ് ആത്മഹത്യകൾ പെരുകുന്നതെന്നും രാജ്യത്തിൻ്റെ സമ്പദ് ഘടന തകർക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ നടത്തുന്നതെന്നും സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതരത്വം നിലനിർത്താൻ ഇടതു പക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പി.അലവി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വേലായുധൻ വള്ളിക്കുന്ന്, മുൻ എം.എൽ.എ എൻ കണ്ണൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ സജേഷ്, എം.പി.അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.