കേരളം

kerala

ETV Bharat / state

കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി വാതിൽ പടിയിൽ എത്തും - 1912 ടോൾ ഫ്രീ നമ്പർ

ആവശ്യമുള്ള പൊതു ജനങ്ങൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മാത്രം മതി

By

Published : Feb 9, 2021, 3:05 AM IST

മലപ്പുറം: കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി വാതിൽ പടിയിൽ എത്തും. ആവശ്യമുള്ള പൊതു ജനങ്ങൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മാത്രം മതി. കൊണ്ടോട്ടി ഇലക്ട്രിക്കൽ ഡിവിഷനിലെ കൊണ്ടോട്ടി, കാരാട്‌ സെക്ഷനുകളിലെ പ്രവർത്തി ഉദ്ഘാടനം കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹീം നിർവഹിച്ചു.

കെഎസ്ഇബിയുടെ സേവനങ്ങൾ ഇനി വാതിൽ പടിയിൽ എത്തും

മറ്റ് ഡിവിഷനുകളിലും ഉടൻ തന്നെ സേവനം ആരംഭിക്കും. കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർപേർസൺ ശ്രീമതി. ഫാത്തിമത്ത്‌ സുഹ്റാബി അധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റുമാർ, വൈസ് ചെയർപേഴ്സൺ ,ജനപ്രധിനിധികൾ കെഎസ്ഇബി ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു.

ABOUT THE AUTHOR

...view details