തിരൂരങ്ങാടിയില്‍ നിന്ന് കെപിഎ മജീദിനെ മാറ്റണമെന്ന ആവശ്യവുമായി ലീഗ് പ്രവർത്തകർ - KPA Majeed news'
വിജയ സാധ്യതയില്ലാത്ത സ്ഥാനാർഥിയാണ് കെ പി എ മജീദ് എന്നും സ്വീകരണം നൽകാൻ പോലും ആരുമുണ്ടായിരുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം അറിയിക്കാൻ പ്രവർത്തകർ പാണക്കാട് എത്തിയത്
മലപ്പുറം: തിരൂരങ്ങാടിയിൽ സ്ഥാനാർഥിയായി കെ.പി.എ മജീദിനെ പ്രഖ്യാപിച്ചതിനെ തുടർന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്കുള്ളിൽ അതൃപ്‌തി പുകയുന്നു. മണ്ഡലത്തിൽ നിന്ന് കെ.പി.എ മജീദിനെ മാറ്റണമെന്ന ആവശ്യവുമായി ലീഗ് പ്രവർത്തകർ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ എത്തി. വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയാണ് മജീദ് എന്ന് പാണക്കാടെത്തിയ പ്രവർത്തകർ പറയുന്നു. തിരൂരങ്ങാടിയില്‍ കെപിഎ മജീദ് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ലെന്നും പ്രവർത്തകർ വിശദീകരിച്ചു. എതിര്‍പ്പറിയിച്ച് രംഗത്തെത്തിയതില്‍ മണ്ഡലം മുസ്‍ലിം ലീഗ് നേതാക്കളുമുണ്ട്. യൂത്ത് ലീഗ് നേതാക്കളും പ്രതിഷേധം അറിയിക്കാൻ പാണക്കാട് എത്തിയിരുന്നു.