ജലീല്‍ തലയില്‍ മുണ്ടിട്ട് പോയത് ഒളിച്ചു വെക്കാനുള്ളതു കൊണ്ടാണെന്ന് കെ.പി.എ മജീദ് - muslim leauge
ഖുര്‍ആന്‍റെ കൂടെ സ്വര്‍ണം കൊണ്ട് വന്നു എന്ന് തെളിഞ്ഞാല്‍ മന്ത്രിക്ക് സ്ഥിരമായി തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും കെ.പി.എ മജീദ്
![ജലീല്‍ തലയില്‍ മുണ്ടിട്ട് പോയത് ഒളിച്ചു വെക്കാനുള്ളതു കൊണ്ടാണെന്ന് കെ.പി.എ മജീദ് kl-mpm-kpa majeed മലപ്പുറം: malappuram jaleel majeed muslim leauge ഇപി ജയരാജൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8795919-thumbnail-3x2-majeed.jpg)
മലപ്പുറം: ജലീല്‍ തലയില്‍ മുണ്ടിട്ട് പോയത് ഒളിച്ചു വെക്കാനുള്ളതു കൊണ്ടാണെന്ന് മുസ്ലീം ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. ജലീലിന് മന്ത്രിയെന്ന അഹങ്കാരം തലയില്‍ കയറി. ഫേസ്ബുക്ക് പോസ്റ്റ് ധിക്കാരം നിറഞ്ഞതാണ്. ഖുര്‍ആന്‍റെ കാര്യം പറഞ്ഞു രക്ഷപ്പെടാനാവില്ല, ഖുര്‍ആന്‍റെ കൂടെ സ്വര്‍ണം കൊണ്ട് വന്നു എന്ന് തെളിഞ്ഞാല്‍ മന്ത്രിക്ക് സ്ഥിരമായി തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും ഇപി ജയരാജന്‍റെ മകന്‍റെ വിവാദം, ലോക്കര്‍ തുറന്നത് അടക്കമുള്ള സംഭവത്തിന്‍റെ യാഥാര്‍ഥ്യം പുറത്ത് വരണമെന്നും കെപിഎ മജീദ് മലപ്പുറത്ത് പറഞ്ഞു.