കേരളം

kerala

ETV Bharat / state

മുസ്ലിം ലീഗിനെ സ്വർണക്കടത്തുമായി കൂട്ടികെട്ടാൻ ശ്രമമെന്ന് കെ.പി.എ മജീദ് - gold smuggling

സ്വര്‍ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി തെളിവുകള്‍ പുറത്തു വരികയാണ്. എന്നാല്‍ ഇതിലൊന്നും കൃത്യമായ മറുപടി അദ്ദേഹം നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസി‌നെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രിക്കാവില്ലെന്നും കെ.പി.എ മജീദ്

മുസ്ലീം ലീഗ് സ്വർണക്കടത്ത്  കെ.പി.എ മജീദ്  Muslim League  gold smuggling  KPA Majeed
മജീദ്

By

Published : Jul 16, 2020, 3:36 PM IST

മലപ്പുറം: സ്വര്‍ണക്കടത്ത് സംഭവത്തിൽ കേസന്വേഷണം രാഷ്ട്രീയമായി വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്ലിം ലീഗിന്‍റെ പേരില്‍ കേസ് കൂട്ടിക്കെട്ടാനാണ് പലര്‍ക്കും തിടുക്കം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാള്‍ക്കും ലീഗുമായി യാതൊരു ബന്ധവുമില്ല. മലപ്പുറത്ത് നിന്ന് മുസ്ലിം നാമധാരിയായ ഒരാളെ അറസ്റ്റ് ചെയ്താല്‍ അവര്‍ ലീഗും തീവ്രവാദിയും ആവുന്നു. ഇതിനു പിന്നിലെല്ലാം സിപിഎമ്മിന്‍റെ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗിനെ സ്വർണക്കടത്തുമായി കൂട്ടിക്കെട്ടാൻ ശ്രമമെന്ന് കെ.പി.എ മജീദ്

കേസന്വേഷണം ശരിയായ ദിശയില്‍ നടക്കുമ്പോൾ ചിലര്‍ കള്ള കഥകള്‍ ഉണ്ടാക്കി വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ ചില രാഷ്ട്രീയകക്ഷികള്‍ ഇതിനായി കെണിഞ്ഞു ശ്രമിക്കുന്നുണ്ട്. ശിവശങ്കറിന് വലിയ സ്വാതന്ത്ര്യവും അധികാരവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കിട്ടി. ചീഫ് സെക്രട്ടറിക്കും മുകളിലായിരുന്നു ശിവശങ്കറിന്‍റെ സ്ഥാനം. ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ശിവശങ്കറിനെ നിയമിച്ചതിന് കാരണവും ഇതില്‍ നിന്നും വ്യക്തമാണ്. ശിവശങ്കറിനെ ചോദ്യം ചെയ്തത് തന്നെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാനുള്ള കാരണമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

സ്വര്‍ണക്കടത്തിൽ അന്വേഷണം നടക്കുമ്പോള്‍ നെഞ്ചിടിപ്പ് മുഖ്യമന്ത്രിക്ക് മാത്രമാണ്. സ്പ്രിംക്ലര്‍, ഇ-മൊബിലിറ്റി, കെ ഫോണ്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നിരന്തരം ആരോപണമുയര്‍ന്നു. എല്ലാത്തിനും മുഖ്യമന്ത്രിയുടെ മൗനാനുവാദം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി തെളിവുകള്‍ പുറത്തു വരികയാണ്. എന്നാല്‍ ഇതിലൊന്നും കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസി‌നെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രിക്കാവില്ലെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details