കേരളം

kerala

ETV Bharat / state

ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളി; നടപടിയുമായി അധിക്യതർ - മലിനജലം

ഫ്ളാറ്റിലെ മലിനജല സംസ്കരണ പ്ളാന്‍റിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയ സംഘം വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്തി.

ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളി; നടപടിയുമായി അധിക്യതർ

By

Published : Jun 19, 2019, 4:42 AM IST

Updated : Jun 19, 2019, 6:48 AM IST

മലപ്പുറം: മലപ്പുറം എടരിക്കോട് അമ്പലവട്ടത്ത് പ്രവർത്തിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ജില്ല മലിനീകരണ നിയന്ത്രണ വിഭാഗം അധികൃതർ പരിശോധന നടത്തി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കക്കൂസ് മാലിന്യം തള്ളിയെന്നാണ് ആരോപണം. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധമാരംഭിച്ചു. തുടർന്ന് കോട്ടക്കൽ പൊലീസെത്തി ഗെയ്റ്റ്മാനെ കസ്‌റ്റഡിയിൽ എടുത്തു. മുമ്പും ഇത്തരത്തിൽ മാലിന്യം ഫ്ളാറ്റിന് പിറകിലെ ടാങ്കിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് പൈപ്പ് വഴി മലിനജലം പുറത്തേക്ക് തളളിയിരുന്നു. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗെയ്റ്റ് പുറമെ നിന്ന് പൂട്ടിയിട്ടു. നേരം പുലരുവോളം ഗെയ്റ്റിറ്റിന് മുന്നിൽ പ്രതിഷേധവും തുടർന്നു. പരപ്പനങ്ങാടി എസ്എച്ച്ഒ കെകെ വിനോദന്‍റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയെങ്കിലും നാട്ടുകാർ പിന്മാറിയില്ല. പത്ത് മണിക്കൂറിലേറെ നീണ്ട് നിന്ന പ്രതിഷേധത്തിനൊടുവിൽ തിരൂരങ്ങാടി തഹസിൽദാർ ജാഫർ അലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് താൽകാലിക പരിഹാരമായത്. വിഷയത്തിൽ തിരൂർ ആർഡിഒയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേർന്നിരുന്നു. ജില്ല മെഡിക്കൽ ഓഫീസർ ഡോ കെസക്കീനയുടെ നിർദ്ദേശപ്രകാരം എടരിക്കോട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ ഷിജയും സംഘവും ഫ്ളാറ്റിൽ എത്തി മാലിന്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചു.

ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളി; നടപടിയുമായി അധിക്യതർ

ഫ്ളാറ്റിലെ മലിനജല സംസ്കരണ പ്ളാന്‍റിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയ സംഘം വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്തി. ജില്ല പൊലൂഷൻ എൻവെറോൻമെന്‍റ് എഞ്ചിനീയർ സൗദ ഹമീദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മലിനീകരണ പ്ലാന്‍റ് തുടക്കത്തിൽ കാര്യക്ഷമമായിരുന്നു. പിന്നീട് ഒരു മോണിറ്ററിങും നടന്നിട്ടില്ല. ഗുരുതര വീഴ്ചയാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പ്ളാന്‍റ് പ്രവർത്തനരഹിതമായതിനാൽ പുതുക്കി നിർമ്മിക്കണം, നിലവിലെ സംവിധാനം മാറ്റി പുതിയ പ്രൊജക്ട് റിപ്പോർട്ട് ഉണ്ടാക്കാൻ നിർദ്ദേശം നൽകിയതായും സൗദ ഹമീദ് പറഞ്ഞു. അസി: എഞ്ചിനീയർ ലിനി ജൻസി, എടരിക്കോട് പഞ്ചായത്ത് അസി: എഞ്ചിനീയർ മുജീബ് റഹ്മാൻ, അസി: സെക്രട്ടറി പി.കെ വനജ, ക്ലർക്ക് എം.കെ റംല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു, വാർഡംഗം ജീജ ചേലൂർ എന്നിവരും പരിശോധനക്ക് എത്തിയിരുന്നു.

Last Updated : Jun 19, 2019, 6:48 AM IST

ABOUT THE AUTHOR

...view details