മലപ്പുറം: സദാചാരത്തിന്‍റെ പേരിൽ നഴ്‌സറി അധ്യാപികയെ പിടിഎ കമ്മിറ്റി പിരിച്ചുവിട്ടതായി പരാതി. കോട്ടക്കൽ ജിഎംയുപി സ്കൂൾ പിടിഎ പ്രസിഡന്‍റ് സുൽഫിക്കറലിക്കെതിരെ ആണ് പരാതി. വിവാഹം രജിസ്‌റ്റർ ചെയ്യുന്നതിന് മുൻപ് പങ്കാളിയുമൊത്ത് ജീവിച്ചതിന് പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചതായും അധ്യാപിക പരാതിപ്പെടുന്നു. പ്രസവ അവധിക്കുശേഷം തിരിച്ചെത്തിയതോടെയാണ് സംഭവം അറിയുന്നത്. അർബുദരോഗിയായ വൃദ്ധ മാതാവ് മരിച്ചതിനെ തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ കോട്ടക്കൽ സ്വദേശിയെ വിവാഹം ചെയ്‌തിരുന്നു. എന്നാൽ ആദ്യ വിവാഹത്തിന്‍റെ മോചനത്തിന് രേഖകൾ ഇവർക്ക് ലഭിച്ചിരുന്നില്ല. ഇതോടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ വൈകി. ഇതിന്‍റെ പേരിൽ വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം പ്രസവാവധിക്ക് അപേക്ഷ നൽകിയപ്പോൾ പിടിഎ പ്രസിഡന്‍റ് പൊതുസമൂഹത്തിൽ പരിഹസിച്ചെന്നും അധ്യാപിക പറയുന്നു.
പിടിഎ പ്രസിഡന്‍റ് പിരിച്ചുവിട്ടെന്ന പരാതിയുമായി അധ്യാപിക
പ്രസവാവധിക്ക് ശേഷം തിരിച്ചെത്തിയപ്പേഴാണ് പിരിച്ചുവിട്ടെന്ന കാര്യം അധ്യാപിക അറിയുന്നത്. ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ നൽകിയ പരാതിയെ തുടർന്ന് അധികൃതർ വിളിച്ച് ചേർത്ത പിടിഎ യോഗത്തിലും അധ്യാപികയെ അപകീർത്തിപെടുത്തിയതായി പരാതി.
പരാതി നൽകിയ അധ്യാപിക
അധ്യാപികയുടെ പരാതിയെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിളിച്ച് ചേർത്ത പിടിഎ യോഗത്തിലും അധ്യാപികയെ അപകീർത്തി പെടുത്തിയതായും പറയുന്നു. പൊതുസമൂഹത്തിൽ അപമാനിച്ചെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കും വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും അധ്യാപിക പരാതി നൽകി.
Last Updated : Jun 18, 2019, 5:04 AM IST