മലപ്പുറം :ജില്ലയിലെ കോട്ടക്കുന്ന് ടൂറിസം പാർക്കിലെ പ്രധാന ആകർഷണമായ ലേസർ ഷോ പുനരാരംഭിക്കുന്നു. പ്രൊജക്‌ടർ കേടായത് കാരണം നിർത്തിവച്ച ലേസർ ഷോ രണ്ട് വർഷത്തിന് ശേഷമാണ് പുനരാരംഭിക്കുന്നത്.
മലപ്പുറത്തിൻ്റെ പൈതൃകത്തെയും തനത് കലകളെയും കോർത്തിണക്കി വെള്ളവും ലൈറ്റുകളും കൊണ്ട് ഒരുക്കിയ ഷോ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകർഷിച്ചിരുന്നു.
ഇതിനിടെ 2019ലാണ് ലേസർ ഷോയുടെ പ്രൊജക്‌ടർ കേടായത്. ഇത് നന്നാക്കാൻ ഡി.ടി.പി.സി ടൂറിസം വകുപ്പിന് കത്ത് നൽകിയെങ്കിലും കൊവിഡ് കാരണം പ്രവർത്തനം മുടങ്ങി.