മലപ്പുറം:കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു യുവതി മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച, മൊറയൂർ നരവത്ത് സ്വദേശിനി വിജി ആണ് മരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റയാളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ബുധനാഴ്‌ച രാവിലെ ആറുമണിയോടെ കൊണ്ടോട്ടി ബൈപ്പാസിന് സമീപമാണ് സംഭവം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഐവിന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.