''ഒന്നാകാം ഉയരാം'' കൊണ്ടോട്ടി ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം നാളെ - Kondotty BRC's differentiation weekend
ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹീം ഉദ്ഘാടനം ചെയ്യും
മലപ്പുറം: ഒന്നാകാം ഉയരാം എന്ന മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം ഡിസംബർ മൂന്നിന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടക്കും. ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി വി ഇബ്രാഹീം ഉദ്ഘാടനം ചെയ്യും . വാരാഘോഷത്തിന്‍റെ ഭാഗമായി ഞായറാഴ്‌ച വിളംബര ജാഥ നടന്നു. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലായിരുന്നു വിളംബര ജാഥ സംഘടിപ്പിച്ചത്. മുനിസിപ്പൽ കൗൺസിലർ റാഫി, ബി ആർ സി ട്രൈനർമാരായ നവാസ്, ജൈസല, സൈതലവി , വിവിധ ക്ലബ് ഭാരവാഹികൾ റിസോഴ്‌സ് അധ്യാപകര്‍, സ്പെഷ്യൽ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നൽകി.