കേരളം

kerala

ETV Bharat / state

'ഒന്നാകാം ഉയരാം'; ഭിന്ന ശേഷി കലോത്സവം സമാപിച്ചു - handicapped students klolthsavm

ഭിന്നശേഷി വിദ്യാർഥികളുടെ കലയും കഴിവും പരിപോഷിപ്പിക്കാൻ ഒരാഴ്ച നീണ്ടുനിന്ന വിവിധ പരിപാടികളാണ് കൊണ്ടാട്ടി ബി ആർ സി നടത്തിയത്.

'ഒന്നാകാം ഉയരാം'  ബി.ആർ.സി സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം സമാപിച്ചു  handicapped students klolthsavm  kondotti brc
'ഒന്നാകാം ഉയരാം' എന്ന മുദ്രാവാക്യമുയർത്തി കൊണ്ടോട്ടി ബി.ആർ.സി സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം സമാപിച്ചു

By

Published : Dec 4, 2019, 9:35 PM IST

Updated : Dec 4, 2019, 11:50 PM IST

മലപ്പുറം : 'ഒന്നാകാം ഉയരാം' എന്ന മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി സംഘടിപ്പിച്ച ഭിന്ന ശേഷി കലോത്സവം സമാപിച്ചു. സമാപന സമ്മേളനം വൈദ്യർ സ്മാരകത്തിൽ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികളുടെ കലയും കഴിവും പരിപോഷിപ്പിക്കാൻ ഒരാഴ്ച്ച നീണ്ടുനിന്ന വിവിധ പരിപാടികളാണ് കൊണ്ടാേട്ടി ബിആർസി നടത്തിയത്. വിളംബരജാഥ, ചിത്രരചനാ മത്സരം, സ്നേഹസംഗമം, പോസ്റ്റർ രചന മത്സരം, ഞാനും എന്‍റെ വിദ്യാലയത്തിലേക്ക്, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന കലോത്സവ പ്രതിഭകളെ കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഷീബ കെ സി ആദരിച്ചു.

'ഒന്നാകാം ഉയരാം'; ഭിന്ന ശേഷി കലോത്സവം സമാപിച്ചു
Last Updated : Dec 4, 2019, 11:50 PM IST

ABOUT THE AUTHOR

...view details