കേരളം

kerala

ETV Bharat / state

ബിജെപി നേതാവിന്‍റെ മരണം; 24 വർഷത്തിന് ശേഷം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍ - bjp leader mohanchandran case

ജംഇയ്യത്തുൽ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളായ സെയ്‌തലവി അൻവരി, വഴിക്കടവ് അസീസ് എന്നിവരാണ് മോഹനചന്ദ്രന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് തൊഴിയൂര്‍ സുനിൽ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍.

കൊളത്തൂരിലെ ബിജെപി നേതാവിന്‍റെ മരണം: കൊലപാതകമെന്ന് വെളിപ്പെടുത്തല്‍

By

Published : Oct 16, 2019, 10:12 PM IST

Updated : Oct 16, 2019, 10:23 PM IST

മലപ്പുറം:കൊളത്തൂരിലെ ബിജെപി നേതാവ് മോഹന ചന്ദ്രന്‍റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ പിടിയിലായ ഉസ്‌മാനെയും യൂസഫലിയെയും ചോദ്യം ചെയ്‌തതിലൂടെയാണ് മോഹനചന്ദ്രന്‍റെ മരണം പുതിയ വഴിത്തിരിവിലേക്കെത്തിയത്. 24 വര്‍ഷത്തിന് ശേഷമാണ് കേസിന്‍റെ ചുരുളഴിയുന്നത്. ജംഇയ്യത്തുൽ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളായ സെയ്‌തലവി അൻവരി, വഴിക്കടവ് അസീസ് എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.

ബിജെപി നേതാവിന്‍റെ മരണം; 24 വർഷത്തിന് ശേഷം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍

1995 ഓഗസ്റ്റ് 19നായിരുന്നു മോഹന ചന്ദ്രനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തൊഴിയൂര്‍ സുനിൽ വധക്കേസിൽ ഉപയോഗിച്ച ജീപ്പ് ഉപയോഗിച്ച് മോഹനചന്ദ്രനെ ഇടിച്ച് വീഴ്ത്തി വെട്ടുകയായിരുന്നു. രണ്ട് കേസിലും ഉപയോഗിച്ച ജീപ്പ് 24 വർഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹനചന്ദ്രൻ വധക്കേസ് പുനരന്വേഷിക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അതേസമയം സുനില്‍ വധക്കേസില്‍ പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

Last Updated : Oct 16, 2019, 10:23 PM IST

ABOUT THE AUTHOR

...view details