കേരളം

kerala

ETV Bharat / state

കോടിയേരിയുടെ സ്ഥാനം ഒഴിയൽ വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ് - കോടിയേരിയുടെ സ്ഥാനം ഒഴിയൽ

പാര്‍ട്ടിയ്ക്ക് പിടിയില്ലാത്ത രീതിയിലാണ് ഗവണ്‍മെന്‍റ് പോകുന്നത്. കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കെ. പി. എ. മജീദ് പറഞ്ഞു.

Kodiyeri's resignation is a belated wisdom, says Muslim League leader  Kodiyeri's resignation  Muslim League leader  കോടിയേരിയുടെ സ്ഥാനം ഒഴിയൽ  മുസ്ലിം ലീഗ് നേതാവ്
കെ. പി. എ. മജീദ്

By

Published : Nov 13, 2020, 9:20 PM IST

മലപ്പുറം: കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ് കെ. പി. എ. മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ. പി. എ. മജീദ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയ്ക്ക് പിടിയില്ലാത്ത രീതിയിലാണ് ഗവണ്‍മെന്‍റ് പോകുന്നത്. കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കെ. പി. എ. മജീദ് പറഞ്ഞു.

കോടിയേരിയുടെ സ്ഥാനം ഒഴിയൽ വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ്

കണ്ണൂര്‍ ലോബിയെ മറികടന്ന വിജയരാഘവന് എത്ര കണ്ട് വിജയിക്കാന്‍ ആകുമെന്ന് കണ്ടറിയണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികതയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ. മജീദ് മലപ്പുറത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details