മലപ്പുറം: മഴ തുടങ്ങിയതോടെ കെഎൻജി റോഡ് വെള്ളക്കെട്ടിലായി. യാത്രക്കാർക്ക് ഇനി ദുരിതകാലം. മഴ ശക്തമായി പെയ്തതോടെ നിലമ്പൂർ കെഎൻജി റോഡിലെ വെളിയം തോടും ജ്യോതിപ്പടിയുമെല്ലാം വെള്ളത്തിലായി. വരും ദിവസങ്ങളിൽ മഴ ശക്തമാകുമ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം കയാറാൻ സാധ്യതയുണ്ട്. മിനർവ പടി, വെളിയംതോട് ഭാഗങ്ങളിലെ കടകള്‍ വെള്ളത്തിലായത് കച്ചവടക്കാരെ സാരമായി ബാധിച്ചു. നഗരസഭാ ചെയർപേഴ്സൺ, പ്രതിപക്ഷ നേതാവ് എന്നിവരുടെ വാർഡുകളിൽപ്പെട്ട പ്രദേശമായിരുന്നിട്ടും ഇതുവരെയും യാതൊരു നടപടിയുമുണ്ടായിട്ടില്ല എന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.
ശക്തമായ മഴയിൽ കെഎൻജി റോഡില്‍ വെള്ളക്കെട്ട്; വ്യാപാരികൾ ദുരിതത്തിൽ
വരും ദിവസങ്ങളിൽ മഴ ശക്തമാകുമ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം കയാറാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം നടപടി സ്വീകരിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം
ശക്തമായ മഴയിൽ കെഎൻജി റോഡ് വെള്ളക്കെട്ടിൽ
ചാലിയാർ പുഴയിൽ ഉൾപ്പെടെ കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും മരങ്ങളും നീക്കം ചെയ്യാതെ പുഴയുടെ ഒഴുക്ക് തടസപ്പെട്ടു. ഇതാണ് മഴ ശക്തമായതോടെ കെഎൻജി റോഡ് വെള്ളക്കെട്ടിലാവാൻ കാരണമായത്. വെളിയംതോട് മുതൽ മിനർവപടി വരെയും വെള്ളം കവിഞ്ഞൊഴുകുകയാണ്. നഗരസഭയോ എംഎൽഎയോ ഉടനടി പ്രശ്‌ന പരിഹാരം കണ്ടില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ദുരിത പൂർണമാകുമെന്നും നാട്ടുകാർ പറയുന്നു.
Last Updated : Jun 7, 2020, 10:50 AM IST